Skip to main content

4526 നിവേദനങ്ങള്‍ സ്വീകരിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചടയമംഗലം മണ്ഡലം നവകേരള സദസില്‍ സ്വീകരിച്ചത് 4526 നിവേദനങ്ങള്‍ .സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗര•ാര്‍ക്ക് ഉള്‍പ്പെടെ 21 കൗണ്ടറുകളാണ് വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിവേദനം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫാന്‍, കുടിവെള്ളം, ലഘുഭക്ഷണം, ഇരിപ്പിട സൗകര്യം ഉള്‍പ്പെടെ ഉള്ള പന്തലിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചത്. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.

date