Skip to main content

ചടയമംഗലം ഒന്നാകെ നവകേരള സദസിലേക്ക്

നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയ നവകേരള സദസ്സിനെ സ്വീകരിക്കാന്‍ കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടി. ജില്ലയിലെ പര്യടനത്തിന്റെ അവസാനദിനത്തിലെ പരിപാടിയാണിത് . പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനമായിരുന്നു വേദിയായത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാന്‍ വന്‍ ജനവലിയെത്തി.

ഹരിത കര്‍മ്മസേന വേദിയും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക്മുക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഉള്‍പ്പടെ 21 കൗണ്ടറുകളാണ് ഏര്‍പ്പെടുത്തിയത്. കുടിവെള്ളം, ലഘുഭക്ഷണം, പാര്‍ക്കിംഗ്, മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. സദസ് ആരംഭിക്കുന്നതിനു മുന്നോടിയായി ചാലക്കുടി പ്രസീതയുടെയും കൂട്ടരുടെയും ഗാനമേളയും അരങ്ങേറി.

date