Skip to main content

തൊഴിൽ പരിശീലനം

എറണാകുളം ജില്ലയിലെ ത്രിതല പഞ്ചായത്ത് എൽ എസ് ജി ഡി ഓഫീസുകളിൽ ബി ടെക്/ഡിപ്ലോമ സിവിൽ എൻജിനീയറിംഗ് യോഗ്യതയുളള പട്ടികജാതി യുവതീ യുവാക്കളെ 10,000 രൂപ ഹോണറേറിയം നൽകി ഒരു വർഷത്തേക്ക് പരിശീലനത്തിനായി നിയോഗിക്കുന്നു.

 ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 40 നും മദ്ധ്യേ പ്രായമുളളവർക്ക് അപേക്ഷിക്കാം. താല്‌പര്യമുളളവർ അതാത് ഗ്രാമ പഞ്ചായത്ത് എസ് സി പ്രൊമോട്ടർമാരുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30.12.2023. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0484 2952256.

date