Skip to main content
കുടുംബശ്രീ - ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി

കുടുംബശ്രീ - ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി

ക്രിസ്തുമസിനോടനുബന്ധിച്ച് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷയായി. 

സംരംഭകര്‍ ഉത്പാദിപ്പിച്ച വിവിധതരം കേക്കുകള്‍, കുക്കീസ്, ചോക്കലേറ്റ്, സ്‌ക്വാഷ്, വിവിധതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, വിവിധ പലഹാരങ്ങള്‍, ചിപ്‌സ്, വെളിച്ചെണ്ണ, ജൂട്ട്, കറിപൗഡറുകള്‍, തുണി/ജൂട്ട് ബാഗുകള്‍, സോപ്പ്, ടോറ്ററീസ്, കുത്താമ്പുള്ളി തുണിത്തരങ്ങള്‍ എന്നിവ മേളയിലെ പ്രധാന ആകര്‍ഷകങ്ങളാണ്. 

ഉദ്ഘാടന ചടങ്ങില്‍ ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിംഗ്, കുടുംബശ്രീ അസി. കോര്‍ഡിനേറ്റര്‍ എ. സിജുകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, ആദര്‍ശ് പി. ദയാല്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ സംരംഭകര്‍, എം.ഇ.സിമാര്‍ എന്നിവര്‍ പങ്കെടുത്തു. 

കലക്ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍ ഹാളിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഡിസംബര്‍ 23 വരെയാണ് ക്രിസ്തുമസ് മേള. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ മേളയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.

date