Skip to main content

എല്‍.പി.ജി ഓപ്പണ്‍ ഫോറം ജനുവരി 5 ന് 

എല്‍.പി.ജി ഓപ്പണ്‍ ഫോറം ജനുവരി 5 ന് ഉച്ചയ്ക്ക് 2.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേരും. ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍/ എല്‍.പി.ജി കമ്പനികളുടെ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുക്കും. ഓപ്പണ്‍ ഫോറത്തില്‍ പരിഗണിക്കുന്നതിനായി ഗ്യാസ് കണക്ഷന്‍/ വിതരണം/ ബുക്കിംഗ്/ ലീക്കേജ്/ പാചകവാതക സംബന്ധമായ മറ്റു വിഷയങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ വെള്ളക്കടലാസില്‍ എഴുതിയ രണ്ട് പകര്‍പ്പുകള്‍ ഡിസംബര്‍ 28 ന് വൈകിട്ട് 5 നകം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

date