Skip to main content

5.2 സെന്റ് സ്ഥലം ലേലം ചെയ്തു വില്‍പ്പന നടത്തുന്നു

 

വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത 2.01 ആര്‍ സ്ഥലം(5.2 സെന്റ്) പരസ്യമായി ലേലം ചെയ്തു വില്‍പ്പന നടത്തുന്നു.  ആലുവ താലൂക്കില്‍ പാറക്കടവ് വില്ലേജില്‍ ബ്ലോക്ക് 6-ല്‍ 237/4 റീ സര്‍വെയില്‍പ്പെട്ട സ്ഥലമാണ് വില്‍ക്കുന്നത്. ആലുവ തഹസില്‍ദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 2024 ജനുവരി 23ന് പകല്‍ 11ന്  പാറക്കടവ് വില്ലേജ് ഓഫീസ് പരിസരത്ത്  വില്‍പ്പന നടത്തും. അന്ന് ലേലം നടന്നില്ലെങ്കില്‍ ജനുവരി 30നും അല്ലെങ്കില്‍ ഫെബ്രുവരി 6നും അന്നും നടന്നില്ലെങ്കില്‍ ഫെബ്രുവരി 13 ന് പകല്‍ 11ന് ലേലം നടത്തും. ഫോണ്‍: 0484 2624052

date