Skip to main content

ജില്ലാ കോ-ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയിലെ ജില്ലയിൽ ഒഴിവുള്ള, ജില്ലാ കോ -ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ് / ഐ.ടി.എന്നീ വിഷയത്തിൽ  അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതികവിദ്യ എന്നിവയിൽ  രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിലും 
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതിക വിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് ബ്ലോക്ക് കോ-ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം. പ്രായപരിധി 20-35 വയസ്സ്.

അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി  പരിചയം, ജനനത്തീയതി  എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ,  കാക്കനാട്,  എറണാകുളം 682030 എന്ന വിലാസത്തിൽ ജനുവരി 10ന്  വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
ഫോൺ : 0484 2423934

date