Skip to main content

ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി

ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവയോട് അനുബന്ധിച്ച് തൃശൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി. കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 15 സ്‌ക്വാഡുകള്‍ ഇതിനായി രൂപീകരിച്ച് പരിശോധന നടത്തി. ആകെ 115 സ്ഥാപനങ്ങളില്‍ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയ 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 193 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ക്കായി ഗവ. ലാബിലേക്ക് അയച്ചു. 

പരിശോധനയില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ശുചിത്വം പാലിക്കാതെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, വില്‍പ്പന എന്നിവ നടത്തുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പിഴ ഈടാക്കും. ലാബ് പരിശോധനയില്‍ ഗുണമേന്മ ഇല്ലെന്ന് കണ്ടെത്തിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ചവര്‍ക്കും വില്‍പ്പന നടത്തിയവര്‍ക്കും എതിരെ അഡ്ജൂഡിക്കേഷന്‍, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date