Skip to main content

പുതുവത്സരത്തിൽ ക്രിസ്തുമസ് ന്യൂഇയർ ലൈറ്റിംഗ്  2023-24 പരിപാടിയുമായി വിനോദസഞ്ചാര വകുപ്പ് 

 

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ ഇലുമിനേറ്റിങ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി പരിപാടിയുമായി വിനോദസഞ്ചാര വകുപ്പ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി കൊച്ചി മറൈൻ ഡ്രൈവിലും പരിസരത്തിലുമാണ് വർണ്ണ വിളക്കുകളുടെ മഴവിൽ വസന്തം വിരിയിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഡിസംബർ 30 വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഡിസംബർ 30 മുതൽ 2024 ജനുവരി അഞ്ചുവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ്, ടി ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ എം ഹുസൈൻ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ പത്മജാ മേനോൻ, മനു ജേക്കബ്, മിനി ദിലീപ് തുടങ്ങിയവർ സംസാരിക്കും.

date