Skip to main content

തൊഴിൽ പരിശീലനം 

 

പട്ടികജാതി വികസന വകുപ്പ് ബി.എസ്. സി. നേഴ്സ‌ിംഗ്, ജനറൽ നേഴ്‌സിംഗ്, പാരാമെഡിക്കൽ, പോളിടെക്ന‌ിക്, ഐ ടി ഐ യോഗ്യതയുളള പട്ടികജാതി യുവതീ യുവാക്കൾക്ക് ഒരു  വർഷത്തേക്ക് പരിശീലനം നൽകുന്നു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആലുവ ജില്ലാ ആശുപത്രി, കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് പരിശീലനം നൽകുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 40 നും മദ്ധ്യേ പ്രായമുളളവർക്ക് അപേക്ഷിക്കാം. താല്‌പര്യമുള്ളവർ അതാത് ഗ്രാമ പഞ്ചായത്ത് എസ് സി പ്രൊമോട്ടർമാരുമായോ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.
ഫോൺ : 0484 2952256

date