Skip to main content

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

 

തൃക്കാക്കര നഗരസഭയുടെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി അസാപുമായി ചേർന്ന് വനിതകൾക്കായി വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. എസ്.സി/എസ്‌ടി വിഭാഗത്തിന് സൗജന്യമായിരിക്കും. മറ്റ് വിഭാഗങ്ങൾക്ക് 75 ശതമാനം സ്കോളർഷിപ്പ് നൽകും. ജിഎസ്ടി യൂസിങ് ടാലി, വി.ആർ ഡെവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫിറ്റ്നെസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസസ്മെന്റ്, ഹൈഡ്രോപോണിക്‌സ് ഗാർഡ്‌നർ എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.

അപേക്ഷകർ നഗരസഭയിൽ സ്ഥിരതാമസമുള്ളവരും 18നും 59നും  ഇടയിൽ പ്രായമുള്ളവരും വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ളവരുമായിരിക്കണം. ബയോഡാറ്റ ഡിസംബർ 28ന് മുൻപ്   നഗരസഭയിലെ സംരംഭക ഹെൽപ്പ് ഡെസ്‌കിൽ സമർപ്പിക്കണം.
ഫോൺ : 9400180520, 9188127104

date