Skip to main content

ചെറായി ബീച്ച് മാരത്തോൺ സീസൺ 1  ഞായറാഴ്ച  (സിസംബർ 24) നടക്കും

 

ചെറായി ബീച്ച് മേളയുടെ ഭാഗമായി ചെറായി ബീച്ച് മാരത്തോൺ സീസൺ 1 പരിപാടിയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ലഹരി, മാലിന്യമുക്ത പഞ്ചായത്ത്; ആരോഗ്യത്തിലൂടെ 
ആനന്ദത്തിലേക്ക് എന്ന സന്ദേശം ഉയർത്തി 21, 10, അഞ്ച് കിലോമീറ്ററുകളിൽ പ്രമുഖ കായിക താരങ്ങളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 24 രാവിലെ അഞ്ചിന് ചെറായി ബീച്ചിൽ നിന്നും  മാരത്തോൺ ആരംഭിക്കും. ചെറായി റണ്ണേഴ്‌സ് ക്ലബ്ബിന്റെ 
നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ വിവിധ ഡിപ്പാർട്ടുമെന്റുകളും 
സാമൂഹ്യ സംഘടനകളും പങ്കെടുക്കും.

date