Skip to main content

സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/സർവ്വകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന്  (ഫ്രഷ്/റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി ഷണിച്ചു. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ്സ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമാ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. പ്രായം 18 നും 25 നും മദ്ധ്യേ. അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി ഫ്രെഷ്/റിന്യൂവൽ സ്‌കോളർഷിപ്പ് അപേക്ഷിക്കാം. അവസാന തീയതിഡിസംബർ 31. വിശദവിവരങ്ങൾക്ക് : www.collegiateedu.kerala.gov.inwww.dcescholarship.kerala.gov.in, 9447096580. E-mail - centralsectorscholarship@gmail.com.

പി.എൻ.എക്‌സ്. 6032/2023

date