Skip to main content

നിയമസഭാ സമിതി യോഗം ജനുവരി എട്ടിന്

കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2023-26), ജനുവരി എട്ടിനു രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽയോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. സമിതിയുടെ പ്രവർത്തനപരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്യും. 

സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താലര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷയെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.

യോഗശേഷം ആലപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരംസാന്ത്വന സ്‌പെഷ്യൽ സ്‌കൂൾജെൻഡർ പാർക്ക്കുടുംബശ്രീ യൂണിറ്റ് ശിശുക്ഷേമ സമിതി/ അമ്മത്തൊട്ടിൽവനിതാശിശു ഹോസ്പിറ്റൽ (W&C Hospital), ജൂവനൈൽ ജസ്റ്റിസ് ഹോംകെയർഹോം ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കും.

പി.എൻ.എക്‌സ്. 6034/2023

date