Skip to main content

പൊതു തെളിവെടുപ്പ് ജനുവരി നാലിന്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് റഗുലേഷൻസ് 2021 ന്റെ രണ്ടാം ഭേദഗതി റഗുലേഷൻസ്, 2023 ന്റെ കരട് വിജ്ഞാപനം കമ്മീഷന്റെ വെബ്സൈറ്റിൽ ഡിസംബർ 01, 2023 ന് (www.erckera.orgപ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ചിട്ടുള്ള പൊതുതെളിവെടുപ്പ് ജനുവരി നാലിന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10.30 മണിക്ക് നടത്തുന്നു. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാവുന്നതാണ്. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി, പേരും വിശദ വിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerla.org  എന്ന ഇ-മെയിൽ മുഖാന്തിരം അറിയിക്കണംപൊതുജനങ്ങളുടെ ആവശ്യ പ്രകാരം തപാൽഇ-മെയിൽ വഴിയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള അവസാന തീയതി ജനുവരി 04 ന് 05.00 മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്. തപാൽ/ ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം,
സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ സ്വീകരിക്കും.

പി.എൻ.എക്‌സ്. 6060/2023

date