Skip to main content

മനുഷ്യാവകാശകമ്മീഷന്‍ സിറ്റിങ് :  25 പരാതികള്‍ തീര്‍പ്പാക്കി

കാക്കനാട്:  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഇന്നലെ (സെപ്റ്റംബര്‍ 11) നടന്ന ക്യാമ്പ് സിറ്റിങ്ങില്‍ 25 പരാതികള്‍ തീര്‍പ്പാക്കി.  80 കേസുകള്‍ പരിഗണിച്ചതില്‍ 40  എണ്ണത്തില്‍ കക്ഷികള്‍ ഹാജരായി.  പുതുതായി മൂന്ന് പരാതികള്‍ ലഭിച്ചു.  അടുത്ത സിറ്റിങ് ഒക്‌ടോബര്‍ ഒമ്പതിന്  കളമശ്ശേരി പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.  

date