Skip to main content

പട്ടികജാതി/വർഗ്ഗക്കാർക്കുള്ള സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ജനുവരി എട്ടിലേക്ക് മാറ്റി

           കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി ജനുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ജനുവരി എട്ടിലേക്ക് മാറ്റിവച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 5ന് രാവിലെ 10ന് മുമ്പ് https://forms.gle/T9eo4F6ZzFtwvSxD9 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി എട്ടിനു രാവിലെ 10 ന് National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum' എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് National Career Service Centre for SC/STs, Trivandrum എന്ന ഫേയ്സ്ബുക് പേജ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113.

പി.എൻ.എക്‌സ്. 11/2024

date