Skip to main content
ലൈബ്രറികൾക്ക്‌ പുസ്തകങ്ങൾ വിതരണം ചെയ്തു

ലൈബ്രറികൾക്ക്‌ പുസ്തകങ്ങൾ വിതരണം ചെയ്തു

ആധുനിക യുഗത്തിൽ വിജ്ഞാനം നേടാൻ

പല മാർഗങ്ങൾ ഉണ്ടെങ്കിലും പുസ്തകങ്ങൾ വായിച്ച് കിട്ടുന്ന അറിവുകൾ മാനസിക വികാസത്തിനും കൂടി ഉപകാരപ്പെടുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. എം എൽ എ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ യു പി, ഹൈസ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.

കയ്പമംഗലം മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷര കൈരളിയുടെ ഭാഗമായ കലാമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ബാലസാഹിത്യം ഉൾപ്പെടെ കേരളത്തിലെ പ്രശസ്തരായ പ്രസാദകരുടെയടക്കം മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.

അഴീക്കോട് ഇർഷാദ് മുസ്ലിം യു പി സ്കൂളിൽ നടന്ന പുസ്തകവിതരണ ചടങ്ങിൽ എറിയാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സഹറാബി ഉമ്മർ അധ്യക്ഷനായി. കൊടുങ്ങല്ലൂർ ബി പി സി ശ്രീ മോഹൻ രാജ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ പ്രസീന റാഫി , പ്രധാന അധ്യാപിക ബീന ടീച്ചർ, കലാമുറ്റം എക്സികുട്ടീവ് മെമ്പർ നൗഷാദ് കൈതവളപ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

date