Skip to main content

സര്‍വെയും ഭൂരേഖയും വകുപ്പ് ആമ്പലൂര്‍ വില്ലേജിലുള്ളവര്‍ക്കുള്ള അറിയിപ്പ്

 

കണയന്നൂര്‍ താലൂക്കില്‍പ്പെട്ട ആമ്പല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വ്വെ ' കേരള സര്‍വ്വെയും അതിരടയാളവും ആക്ട് 9(1)' പ്രകാരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സര്‍വ്വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ആമ്പല്ലര്‍ വില്ലേജിലെ കാഞ്ഞിരമറ്റം മില്ലിംഗല്‍ ജംഗ്ഷനിലുള്ള അഗ്രോമാര്‍ട്ട് (പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്) ഒന്നാം നിലയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in  പോര്‍ട്ടലില്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. പോര്‍ട്ടലില്‍ ഭൂവുടമയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് യൂസര്‍ ഐഡി രജിസ്റ്റര്‍ ചെയ്യാവുന്നതും തുടര്‍ന്ന് ലഭ്യമാകുന്ന യൂസര്‍ ഐ.ഡി.യും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം തങ്ങളുടെ ഭൂ വിവരങ്ങള്‍ പരിശോധിക്കാം. 

കൂടാതെ കാഞ്ഞിരമറ്റം മില്ലിംഗല്‍ ജംഗ്ഷനിലുള്ള അഗ്രോമാര്‍ട്ട് (പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്) ഒന്നാം നിലയില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് റിക്കാര്‍ഡുകള്‍ പരിശോധിക്കാം. പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടുള്ള റിക്കാര്‍ഡുകളില്‍ പരാതി ഉണ്ടെങ്കില്‍ അത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ആലുവ റീസര്‍വ്വെ സൂപ്രണ്ടിന് ഫോറം 160-ല്‍ നേരിട്ടോ ''എന്റെ ഭൂമി'' പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വ്വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഉടമസ്ഥരുടെ പേരു വിവരങ്ങള്‍, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വ്വെ അതിരടയാള നിയമം 13-ാം വകുപ്പനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. . സര്‍വ്വെ സമയത്ത് തര്‍ക്കമുന്നയിച്ച് സര്‍വ്വെ അതിരടയാള നിയമം 10-ാ ം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥര്‍ക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല. ഫോണ്‍:  0484  2427503

date