Skip to main content

വസ്തു തരംമാറ്റം: അന്വേഷണ കൗണ്ടറും തിങ്കളാഴ്ച്ചകളിലെ അന്വേഷണ സംവിധാനവും താത്ക്കാലികമായി പ്രവര്‍ത്തിക്കില്ല

 

വസ്തുതരംമാറ്റം സംബന്ധിച്ച ഫോം 6 അപേക്ഷകളുടെ അദാലത്ത് ഫെബ്രുവരി 17ന് നിശ്ചയിച്ചിട്ടുള്ളതും ഈ ഫയലുകളുടെ അടിയന്തര തീര്‍പ്പാക്കല്‍ നടപടികള്‍ നടത്താനുള്ളതിനാല്‍ തരംമാറ്റം സംബന്ധിച്ച പ്രത്യേക അന്വേഷണ കൗണ്ടറും തിങ്കളാഴ്ച്ചകളില്‍ മാത്രമുളള അന്വേഷണ സംവിധാനവും താത്ക്കാലികമായി ഫെബ്രുവരി 19 വരെ പ്രവര്‍ത്തിക്കുന്നതല്ല.

ഡിസംബര്‍ 31 വരെ സമര്‍പ്പിച്ചിട്ടുള്ള ഫോം 6 അപേക്ഷകളില്‍ 25 സെന്റില്‍ താഴെ വിസ്തീര്‍ണ്ണമുളള ഫീസ് ഇളവിന് അര്‍ഹതയുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമാണ് ഈ അദാലത്തില്‍ പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

എന്തെങ്കിലും ന്യൂനതകള്‍ മൂലം തിരിച്ചയക്കപ്പെട്ടതും നിലവില്‍ അപേക്ഷകരുടെ ഐഡി യില്‍ താമസമുള്ളതുമായ അപേക്ഷകള്‍ ന്യൂനതകള്‍ പരിഹരിച്ച് ആവശ്യമായ രേഖകള്‍ സഹിതം തിരികെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതും മുന്നാധാരം തുടങ്ങിയ രേഖകള്‍ ആവശ്യപ്പെടുന്ന പ്രകാരം വില്ലേജ് ഓഫീസുകളില്‍ നല്‍കേണ്ടതുമാണെന്ന് സബ് കളക്ടര്‍ അറിയിച്ചു.

date