Skip to main content
അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ  ഒരുങ്ങുന്ന നെഫർറ്റിറ്റി ക്രൂസ് ഷിപ്പ്.

അറബിക്കടലിന്റെ  വശ്യമനോഹാരിത ആസ്വദിപ്പിക്കാൻ നെഫർറ്റിറ്റി വീണ്ടും  ഒരുങ്ങുന്നു

 

 ഒരിടവേളയ്ക്ക് ശേഷം  അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ നെഫരർറ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സർവീസ് ആരംഭിക്കുന്നു. ഡ്രൈ ഡോക്ക് റിപ്പയർ വർക്കുകൾക്കായി ഗോവയിൽ ആയിരുന്ന കപ്പലിന്റെ ആദ്യ ട്രിപ്പ് ജനുവരി 13 മുതൽ കൊച്ചിയിൽ നിന്നും ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് വരുകയാണ്. 

കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പൽ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂർ ദൈർഘ്യത്തിൽ ആഹാരവും വിനോദവും ഉൾപ്പെടെ മനോഹരമായ  യാത്രയാണ് സഞ്ചാരികൾക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകൾ ഇപ്പോൾ മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവിൽ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവർണ്ണ അവസരമാണ് കെ.എസ്.ഐ.എൻസി ഉറപ്പു നൽകുന്നത്.

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ ആകർഷകമായ സൗകര്യങ്ങൾ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബർത്ത് ഡേ ഫംഗ്ഷൻ, എൻഗേജ്മെന്റ്  പോലുള്ള മറ്റ് ആഘോഷങ്ങൾക്കും അനുയോജ്യമായ ഈ കപ്പൽ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റിയിൽ  ലഭ്യമാണ്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9744601234/9846211144

date