Skip to main content

രണ്ടാം ജനകീയ ഹോട്ടൽ ഉദ്ഘാടനം ഇന്ന് (11/1/24)

പറപ്പൂക്കര പഞ്ചായത്ത്‌ രണ്ടാം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് (11/1/24) രാവിലെ 11.30 ന് കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കും. 30 രൂപക്ക്   ഊണ് നൽകിയാണ് തൊട്ടിപ്പാളിൽ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്.

നിലവിലുള്ള കുടുംബശ്രീ ജനകീയ ഹോട്ടൽ പറപ്പൂക്കര പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ ആണ് പ്രവർത്തിക്കുന്നത്. സി ഡി എസ് കുടുംബശ്രീ അംഗങ്ങളായ നാല് വനിതകളാണ് നടത്തിപ്പുകാർ. 2020 ഓഗസ്റ്റ് മുതലാണ് ഈ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം മൂന്ന്  വർഷം പിന്നിട്ടപ്പോൾ തന്നെ പഞ്ചായത്ത്  രണ്ടാം ഹോട്ടലിന്റെ സാദ്ധ്യതകൾ ആലോചിച്ചു തുടങ്ങിയിരുന്നു.  ഉച്ച ഊണ് കൂടാതെ  രാവിലെയും വൈകീട്ടും മറ്റ് വിഭവങ്ങളും ഉണ്ടാക്കി കൂടുതൽ  വിഭവങ്ങൾ ജനങ്ങൾക്ക് നൽകാനുള്ള ആലോചനയിലാണ് ആദ്യ ഹോട്ടലിന്റെ നടത്തിപ്പുകാർ.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് അധ്യക്ഷത വഹിക്കും. സി ഡി എസ് ചെയർപേഴ്സൺ സരിത തിലകൻ, വാർഡ് മെമ്പർ ഐശ്വര്യ അനീഷ് എന്നിവർ പങ്കെടുക്കും.

date