Skip to main content

മാർക്കറ്റ് മിസ്റ്ററി; ത്രിദിന ശില്പശാല

വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെന്റ്റ് (കെഐഇഡി) 3 ദിവസത്തെ 'മാർക്കറ്റ് മിസ്റ്ററി' ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 23 മുതൽ 25 വരെ കളമശ്ശേരിയിൽ ഉള്ള കെഐഇഡി ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 

എംഎസ്എംഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിംഗും, മാർക്കറ്റ് സെഗ്മെൻ്റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗ് സോഷ്യൽ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ- കൊമേഴ്സിൽ ഉൽപ്പന്നങ്ങളുടെ ഓൺബോർഡിംഗ്, മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബിൽഡിംഗ് & മാനേജ്‌മെന്ററ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ് (കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ജനുവരി 18 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890/0484 2550322/7994903058

date