Skip to main content

തീയതി നീട്ടി

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസവുമാണ് കാലാവധി കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register ല്‍ ജനുവരി 31വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.srccc.in.

ജില്ലയിലെ പഠനകേന്ദ്രങ്ങള്‍

1. ഐ സി എ കൊട്ടിയം, കൊല്ലം ഫോണ്‍ : 0474-2531297

2. മെന്റര്‍-ബി, എന്‍.എസ്. സേവന കേന്ദ്രം കോംപ്ലക്‌സ്, കൊല്ലം ഫോണ്‍ :7907099076

3. എന്‍ എസ് എസ് കമ്പ്യൂട്ടര്‍ സെന്റര്‍, പുനലൂര്‍, കൊല്ലം ഫോണ്‍ : 7012592031

4. അഷ്ടമുദിന്‍ സൈബേഴ്‌സ്, അഞ്ചാലും മൂട്, കൊല്ലം ഫോണ്‍ : 9567554936

5. സെന്‍ട്രല്‍ ഐ ടി ഐ, ഡി ബി കോളേജിന് സമീപം, ശാസ്താംകോട്ട, കൊല്ലം ഫോണ്‍ : 9400853522.

6. ഓക്‌സ്‌ഫോര്‍ഡ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍, കൊട്ടാരക്കര, കൊല്ലം ഫോണ്‍ 9744341710, 7907752285.

date