Skip to main content

പരിശീലനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കിഡ്) മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ജനുവരി 23 മുതല്‍ 25 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസിലാണ് പരിശീലനം. എം എസ് എം മേഖലയിലെ സംരംഭകര്‍/എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റ് ഐഡന്റിഫിക്കേഷനും സ്‌കോപ്പിങും, മാര്‍ക്കറ്റ് സെഗ്മെന്റേഷന്‍, മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍, ലീഡ് പരിവര്‍ത്തന പ്രക്രിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങും സോഷ്യല്‍ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാര്‍ക്കറ്റിങ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്‌സില്‍ ഉത്പ്പന്നങ്ങളുടെ ഓണ്‍ബോര്‍ഡിങ്, മാര്‍ക്കറ്റിങില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബില്‍ഡിങ് ആന്‍ഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. http://kied.info/training-calender/ ല്‍ ജനുവരി 18നകം അപേക്ഷിക്കണം. ഫീസ്: - 2950 രൂപ, താമസംഒഴികെ - 1200 ; പട്ടികജാതി/വര്‍ഗ വിഭാഗം - 1800, താമസംഒഴികെ - 800. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടക്കാം. ഫോണ്‍ : 0484 2532890/0484 2550322/7994903058.

date