Skip to main content

കുടിശികനിവാരണം ജനുവരി 31 വരെ

കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശദായകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ നീട്ടി. കുടിശികവരുത്തിയ ഓരോവര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക്് അംഗത്വം പുന:സ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും അവസരമില്ല. അംഗങ്ങള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കൊണ്ട്‌വരണം. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183.

date