Skip to main content

സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ എ ബി എച്ച് അംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ എ ബി എച്ച് സർട്ടിഫിക്കേഷന്‍ ലഭിച്ചു. ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറികളായ കോടന്നൂർ, ചൊവ്വന്നൂർ, ചെങ്ങാലൂർ, മുണ്ടത്തിക്കോട്, അയ്യന്തോൾ, അവിട്ടത്തൂർ എന്നീ സ്ഥാപനങ്ങളും ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറികളായ പഴയന്നൂർ, കൊണ്ടാഴി, കൈപ്പറമ്പ് അയ്യന്തോൾ എന്നീ സ്ഥാപനങ്ങളുമാണ് എൻഎബിഎച്ച് അംഗീകാരത്തിലേക്ക് ഉയർത്തപ്പെട്ടത്. 
സംസ്ഥാന സർക്കാർ ആയുഷ് ചികിത്സ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ച് കർമ്മപദ്ധതി രൂപീകരിച്ച് സമയ ബന്ധിതമായി നടപ്പിലാക്കിയതോടെയാണ് അംഗീകാരം ലഭിച്ചത്.

date