Skip to main content

ഏകദിന ശില്പശാല

 കൊച്ചി: ദേശീയ ഉപഭോക്‌തൃ ദിനാചരണത്തിന്റെ ഭാഗമായി കലാലയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഉപഭോക്തൃ ഏകദിന ശില്പശാല സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻറ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ജനുവരി 11 രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും.

 തേവര സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എംഎൽഎ ടി.ജെ .വിനോദ് അധ്യക്ഷത വഹിക്കുകയും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി.ബി. ബിനു മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

 സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പും തേവര കോളേജിന്റെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

date