Skip to main content

പി.എസ്.സി പരിശീലനം : പരിശീലകർക്ക് അപേക്ഷിക്കാം

          പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് പി.എസ്.സി പരിശീലനം നൽകുന്നതിനു മികച്ച പരിശീലകർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും മത്സര പരീക്ഷാ പരിശീലനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലം പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമായ 45 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. തൃപ്തികരമായ സേവനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി മൂന്ന് വർഷത്തേയ്ക്ക് ദീർഘിപ്പിച്ച് നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 25ന് മുൻപായി വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, അർഹത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സ്ഥാപനത്തിൽ ലഭ്യമാക്കണം. ഫോൺ നം: 0471 – 2543441, 9048058810.

പി.എൻ.എക്‌സ്164/2024

date