Skip to main content

യുവജന ദിനാഘോഷം മന്ത്രി സജി ചെറിയാൻ (12/01/2024) ഉദ്ഘാടനം ചെയ്യും

        കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം 2024 ജനുവരി 12ന് രാവിലെ 9.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവ്വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജന കമ്മീഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും ചടങ്ങിൽ സംഘടിപ്പിക്കും.

പി.എൻ.എക്‌സ്172/2024

date