Skip to main content

"വില നിർണ്ണയത്തിന് ദേശീയ തലത്തിൽ അതോറിറ്റി രൂപീകരിക്കണം "

 

കൊച്ചി :അമിത വിലക്കയറ്റ മാണ് ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്ന മെന്നും വിലനിർണ്ണയിക്കാൻ ദേശീയ തലത്തിൽ ഒരു അതോറിറ്റി രൂപീകരിക്കണമെന്നും  സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
             ദേശീയ ഉപഭോക്‌തൃദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃകാര്യവകുപ്പിന്റെയും തേവര സേക്രട്ട്   ഹാർട്ട്  കോളേജിന്റെയും   സംയുക്ത ആഭിമുഖ്യത്തിൽ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ ദേശീയഉപഭോക്‌തൃ  ശില്പശാലയിൽ തേവര   സേക്രട്ട് ഹാർട്ട്  കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തേവര  സേക്രട്ട് ഹാർട്ട് കോളേജ് വൈസ്  പ്രിൻസിപ്പാൾ  ഡോ ഫാ .   ജോസഫ് കുസുമാലയം അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ  ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻറ്റ്  ഡി ബി ബിനു മുഖ്യ പ്രഭാഷണം നടത്തി . ശില്പശാലയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബി ഐ എസ് കേരള ലക്ഷദ്വീപ്  ജോയിൻറ്റ്   ഡയറക്ടർ സന്ദീപ് എസ് കുമാർ സംസ്ഥാന ഉപഭോക്‌തൃ സംരക്ഷണ കൗൺസിൽ അംഗം അഡ്വ .ജെ. സൂര്യ , അഡ്വ .കെ എസ് ഹരിഹരൻ , തേവര   സേക്രട്ട് ഹാർട്ട്  കോളേജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ  ജെയിംസ് വി ജോർജ് എന്നിവർ സെമിനാറുകൾ അവതരിപ്പിച്ചു. ശിൽപ്പശാലയിൽ വിദ്ധാർത്ഥികൾക്കായി ഉപഭോക്തൃ  സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ്സ് മത്സരത്തിലുംഉപന്യാസ മത്സരത്തിലും വിജയി കളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. സംസ്ഥാന ഉപഭോക്‌തൃ സംരക്ഷണ കൗൺസിൽ അംഗം  അനിത സുനിൽ കുമാർ ,എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ,സേക്രട്ട് ഹാർട്ട്  കോളേജിലെ കോമേഴ്‌സ് വിഭാഗം മേധാവി സനു വർഗീസ് , പറവൂർ താലൂക്ക് സപ്ലൈ ഓഫിസർ ടി. ശോഭ  എന്നിവർ പങ്കെടുത്തു.

date