Skip to main content

ഗ്രോത്ത് പൾസ് : സംരംഭകർക്കായി പരിശീലന പരിപാടി

 

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി  കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെൻ്റ്  'ഗ്രോത്ത് പൾസ് ' എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ജനുവരി 16   മുതൽ 20 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.  സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

മാർക്കറ്റിംഗ് സ്ട്രാറ്റജിസ് , ഫിനാൻഷ്യൽ മാനേജ്മെന്റ്,  ജി എസ് ടി & ടാക്സേഷൻ, ഓപ്പറേഷനൽ എക്സലൻസ്,  സെയിൽ പ്രോസസ്   & ടീം മാനേജ്മെന്റ്  മുതലായ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  താത്പര്യമുള്ളവർ ജനുവരി 14നകം http://kied.info/training-calender/ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫോൺ : 0484-2532890/2550322/7012376994

date