Skip to main content

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി

 

റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ  യോഗം ചേർന്നു. വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനം ജനുവരി  22, 23 തീയതിയിൽ ഉച്ച കഴിഞ്ഞ്  മൂന്നിനും, 24ന് രാവിലെ ഏഴരയ്ക്കും കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും.

റിപ്പബ്ലിക്ക് ദിനത്തെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 26ന് രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പതാക ഉയർത്തും.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വി. ഇ അബ്ബാസ്, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍, കണയന്നൂർ തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date