Skip to main content

ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു

 

 ജില്ലയിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഉന്നയിച്ച വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. റോഡിലെ കുഴികൾ, വീതി കൂട്ടൽ , ട്രാഫിക് സിഗ്നൽ സ്ഥാപിക്കൽ, സീബ്ര ലൈൻ തുടങ്ങിയ റോഡ് സുരക്ഷ ഉറപ്പാക്കേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

 റോഡ് സുരക്ഷയുമായി പൊതുമരാമത്ത് വകുപ്പ്, കേരള റോഡ്സ് ഫണ്ട് കോർപ്പറേഷൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, നാഷണൽ ഹൈവേ, മോട്ടോർ വാഹന വകുപ്പ് , പോലീസ് തുടങ്ങിയ വിവിധ ഏജൻസികൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി.

 ഡെപ്യൂട്ടി കളക്ടർ കെ.  ഉഷാ ബിന്ദു മോൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date