Skip to main content

സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ചു പഠിക്കാൻ നാഗാലാൻഡ് സംഘം

സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനായി നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നിന്നുള്ള പതിനൊന്നംഗ ഉന്നതതല സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജനുവരി 14 ന് കേരളത്തിൽ എത്തി. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾകൈവരിച്ച പ്രധാന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനുംനടപ്പിൽ വരുത്താനുമാണ് പ്രധാനമായും സന്ദർശനത്തിലൂടെ സംഘം ലക്ഷ്യമിടുന്നത്.

നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഐ ടി വകുപ്പ് സെക്രട്ടറി മുഹമ്മദ് അലിവകുപ്പ് ഡയറക്ടർ എൻ അങ്കാമി എന്നിവരുടെ നേതൃത്വത്തിലൂള്ള സംഘമാണ് സന്ദർശിക്കുന്നത്. ജനുവരി 16 ന് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടറേറ്റിൽ കൂടിയ യോഗത്തിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുംവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾസർവേകൾ എന്നിവയെക്കുറിച്ചും ഡയറക്ടർ ബി. ശ്രീകുമാർ പ്രതിനിധി സംഘത്തിനുമുന്നിൽ വിശദീകരിച്ചു. വകുപ്പിന്റെ പ്രധാന പദ്ധതിയായ ഇഎആർഎഎസ്വിലശേഖരണംസംസ്ഥാന വരുമാനംതുടങ്ങിയവയെകുറിച്ചും വകുപ്പിന്റെ മറ്റ് പ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അവതരണം അഡീഷ്ണൽ ഡയറക്ടർമാരായ പി.ഡി സന്തോഷ് കുമാർടി.പി.  വിനോദൻഎം. മനോജ് എന്നിവർ നടത്തി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രമായ സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ (SASA), കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. സന്ദർശനത്തിന്റെ അവസാന ദിവസമായ ജനുവരി 17 ന് ഫീൽഡ്തല സന്ദർശനവും നടത്തുന്നുണ്ട്.

പി.എൻ.എക്‌സ്. 231/2024

date