Skip to main content

സ്കെയിൽ അപ്പ് യുവർ ബിസിനസ് - ഏകദിന സംരംഭകത്വ ബോധവൽക്കരണ ശില്പശാല

 

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്‌മെൻ്റ് (KIED) 'സ്കെയിലപ്പ് യുവർ ബിസിനസ് ' എന്ന 4 വിഷയത്തെ ആസ്പദമാക്കി സംരംഭകർക്കായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഏകദിന (0) ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. 2024 ജനുവരി 27 ന് രാവിലെ 10 മണി മുതൽ 4 മണി വരെ, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം ഉള്ളവർക്ക് ശില്പശാലയിൽ പങ്ക്കെടുക്കാവുന്നതാണ്. ബിസിനസ് വിപുലീകരണത്തിനായി വ്യവസായ വകുപ്പിൻ്റെ വിവിധ സ്കീമുകൾ, ആവശ്യമായ ലൈസൻസുകൾ, മറ്റ് കൈത്താങ്ങ് സഹായങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ജി എസ്‌ ടി ആ൯്റ് ടാക്സേഷൻ തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ ഓൺലൈനായി www.kied.info/training-calender/ ൽ ജനുവരി 22 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരിശീലനം തികച്ചും സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് ശില്പശാലയിൽ പങ്ക്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/2550322/9605542061.
 

date