Skip to main content

ഇന്‍ഷുറന്‍സ് പരിരക്ഷ

ഉത്പാദന-സേവന-വ്യാപാര മേഖലകളിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് നടപ്പിലാക്കുക.

2023 ഏപ്രില്‍ ഒന്നിന് ശേഷം ഭാരത സൂക്ഷ്മ/ലഘുഉദ്യം സുരക്ഷാ പോളിസികള്‍ സംരംഭങ്ങള്‍ക്കായി എടുക്കുന്ന സംരംഭകര്‍ക്ക് പോളിസി തുകയുടെ 50 ശതമാനം പരമാവധി 2500 രൂപ വരെ തിരികെ നല്‍കും. സംരംഭത്തിന്റെ ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ച രസീത്, ഫോട്ടോ പതിച്ച ഐഡി പ്രൂഫ് എന്നിവയുടെ പകര്‍പ്പ്‌സഹിതം തുകലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കുകള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയിലൂടെ ലഭിക്കും. ഫോണ്‍: 9495392597 , 8848149500.

date