Skip to main content

സമ്പൂര്‍ണ എം സി എഫ് പ്രഖ്യാപനം നടത്തി കടങ്ങോട് പഞ്ചായത്ത്

കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ എം സി എഫ് പ്രഖ്യാപനം നടത്തി. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍, ഇ-മാലിന്യം എന്നിങ്ങനെ മണ്ണില്‍ അലിഞ്ഞുചേരാത്ത മാലിന്യങ്ങള്‍ സമ്പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനും പുനഃചംക്രമണത്തിലൂടെ പ്രയോജനകരമായ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റാനും ശേഖരിക്കുന്ന സംവിധാനമാണ് എം.സി.എഫ്. വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം ഇവിടെയെത്തിച്ച് ഇനംതിരിച്ചുവയ്ക്കുകയും പിന്നീട് വിവിധ ഏജന്‍സികള്‍ക്ക് കൈമാറും. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 19 എം സി എഫ് സ്ഥാപിച്ചാണ് സമ്പൂര്‍ണ എം സി എഫ് പ്രഖ്യാപനം നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ 652000 രൂപയും 133 തൊഴില്‍ ദിനങ്ങളും പദ്ധതിയുടെ പൂര്‍ത്തികരണത്തിന് വിനിയോഗിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രമണി രാജന്‍ അധ്യക്ഷയായി. ഭരണസമിതിയുടെ 36 മാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി 36 ഉദ്ഘാടനങ്ങളിലെ 19-ാമത്തെ ഉദ്ഘാടനമാണിത്. സ്ഥിരംസമിതി അധ്യക്ഷന്‍ ടി പി ലോറന്‍സ്, പഞ്ചായത്ത് അംഗം എം കെ ശശിധരന്‍, നിഷ ജയന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date