Skip to main content

ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു

 

ക്ഷീര വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരിയിൽ ഇടുക്കി അണക്കരയിൽ നടക്കുന്ന 2023-24 വർഷത്തെ സംസ്ഥാന ക്ഷീര സംഗമം "പടവ് 2024"നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്ക് പുരസ്ക്കാരങ്ങൾ നൽകുന്നു. 

പൊതുവിഭാഗത്തിൽ ക്ഷീര വികസനവുമായി ബന്ധപ്പെട്ട മികച്ച പത്ര റിപ്പോർട്ട്, പത്ര ഫീച്ചർ, ഫീച്ചർ/ലേഖനം (കാർഷിക മാസികകൾ), പുസ്തകം (ക്ഷീര മേഖല), ശ്രവ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ റിപ്പോർട്ട്, ദൃശ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ ഡോക്കുമെൻ്ററി/ മാഗസിൻ പ്രോഗ്രാം, ഫോട്ടോഗ്രാഫ് ("ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പർശം" എന്ന വിഷയത്തിൽ) എന്നീ വിഭാഗങ്ങളിലും, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച ഫീച്ചർ- ദിനപ്പത്രം, ആനുകാലികം,  ഫോട്ടോഗ്രാഫ് ("ക്ഷീരമേഖല കരുതലിൻ്റെ സ്നേഹസ്പർശം" എന്ന വിഷയത്തിൽ) എന്നീ വിഭാഗങ്ങളിലുമാണ് പുരസ്ക്കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചത്.

എൻട്രികൾ 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.dairydevelopment.kerala.gov.in) ലഭ്യമാകും. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകുന്നതായിരിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 12 വൈകിട്ട് 5. ജോയിന്റ് ഡയറക്ടർ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9495818683, 9995240861, 9446467244 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date