Skip to main content

റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പ്രൈം മിനിസ്റ്റേഴ്സ് ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ്‌ പ്രോസസ്സിംഗ് എന്റെർപ്രൈസ്സസ്‌ - പി.എം.എഫ്.എം.ഇ ) യുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതകൾ: വിരമിച്ച സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/ബാങ്ക് ഒഫീഷ്യൽസ് /ഇൻഷുറൻസ് ഏജൻസ് /ബാങ്ക് മിത്രാസ് /ഇൻഡിവിജ്വൽ പ്രൊഫഷണൽസ് ( ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ /ഡിഗ്രി അല്ലെങ്കിൽ ഭക്ഷ്യ എൻജിനീയറിങ് /ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിൽ അനുഭവപരിചയം അഭികാമ്യം).
മേൽയോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബാങ്കിങ്ങിലും ഡിപിആർ തയ്യാറാക്കുന്നതിലും പരിചയമുള്ളവരേയും പരിഗണിക്കും.

അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ഫെബ്രുവരി മൂന്നിന് മുമ്പായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 0484-2421461, 7907025326.

date