Skip to main content

വനിതാരത്ന പുരസ്‌കാരം 2023: നോമിനേഷനുകൾ ക്ഷണിച്ചു 

 

എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിലേക്കായി 2015 മുതൽ സംസ്ഥാന സർക്കാർ നൽകി വരുന്ന വനിതാരത്ന പുരസ്ക‌ാരത്തിന് നോമിനേഷനുകൾ ക്ഷണിച്ചു. 

2023ലെ വനിതാരത്ന പുരസ്‌കാരം അഞ്ചു വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കാണ് നൽകുന്നത്. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്ത‌ീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നിവയാണ് വിവിധ മേഖലകൾ. ഓരോ പുരസ്ക‌ാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്‌തി പത്രവും നൽകും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് അവാർഡിനായി പരിഗണിക്കുന്നതിലേക്ക് മറ്റു വ്യക്തികൾ /സ്ഥാപനങ്ങൾ /സംഘടനകൾ എന്നിവർ മുഖേന നോമിനേഷനും വിശദവിവരവും എറണാകുളം ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് നൽകേണ്ടതാണ്.

നോമിനേഷനുകൾ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 5. അപേക്ഷകൾ അയക്കേണ്ട  ഇമെയിൽ ഐഡി: dhewekm@gmail.com. കൂടുതൽ വിവരങ്ങൾക്ക് 8848057118, 8281734754, 04842952949 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date