ദര്‍ഘാസുകള്‍ ക്ഷണിച്ചു
ജില്ലയിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങളിലേക്ക് 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ ആവശ്യമായി വരുന്ന ഭക്ഷ്യ/ ഭക്ഷ്യേതര സാധനങ്ങള്‍ (ബ്രഡ് ഉള്‍പ്പെടെ) വിതരണം ചെയ്യുന്നതിന് വിതരണക്കാരില്‍/ നിര്മ്മാണക്കാരില് നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6 ഉച്ചയ്ക്ക് 1 മണി വരെ. ദര്‍ഘാസ് ഫോറങ്ങള്‍ അതത് സ്ഥാപനങ്ങളില്‍ ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ഫെബ്രുവരി 5 ന് വൈകീട്ട് 5 മണി വരെ ലഭ്യമാണ്.
സ്ഥാപനങ്ങള്‍ - ജനറല്‍ ആശുപത്രി തൃശ്ശൂര്‍/ ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, തൃശ്ശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം, കൊരട്ടി ഗാന്ധി ഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രി, താലൂക്ക് ആശുപത്രികള്‍-കൊടുങ്ങല്ലൂര്‍, കുന്നംകുളം, ചാലക്കുടി, ചാവക്കാട്, പുതുക്കാട്, ചേലക്കര. ഫോണ്‍: 0487 2333242.
- Log in to post comments