Skip to main content

സംരംഭകത്വ വികസന പരിശീലന പരിപാടി

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം ഫെബ്രുവരിയില്‍ തൃശ്ശൂരില്‍ വെച്ച് 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം ഫെബ്രുവരി 5 ന് വൈകീട്ട് 4 നകം തൃശ്ശൂര്‍ ജില്ലാ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2361945, 0487 2360847.

date