Skip to main content

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2023 നവംബര്‍ മാസത്തില്‍ നടത്തിയ പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്. കൂടാതെ ഐ.എച്ച്.ആര്‍.ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റിലും പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരിയില്‍ 12 വരെ പരീക്ഷ കേന്ദ്രത്തില്‍ പിഴകൂടാതെയും ഫെബ്രുവരി 14 വരെ 200 രൂപയുടെ ലേറ്റ് ഫീസ് സഹിതവും സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0471 2322985, 0471 2322501.

date