Skip to main content

ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മാസത്തില്‍ ഇടുക്കി അണക്കരയില്‍ നടത്തുന്ന 2023-24 വര്‍ഷത്തെ ക്ഷീര സംഗമം 'പടവ് 2024' നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോര്‍ട്ട്, പത്ര ഫീച്ചര്‍, ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), പുസ്തകം (ക്ഷീര മേഖല), ശ്രവ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, ദൃശ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിന്‍ പ്രോഗ്രാം, ഫോട്ടോഗ്രാഫ് ('ക്ഷീരമേഖല കരുതലിന്റെ സ്‌നേഹസ്പര്‍ശം' എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് ('ക്ഷീരമേഖല കരുതലിന്റെ സ്‌നേഹസ്പര്‍ശം' എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളിലും പുരസ്‌കാരം നല്‍കും. എന്‍ട്രികള്‍ 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. 

മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ www.dairydevelopment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിജയികള്‍ക്ക് 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 വൈകീട്ട് 5 മണി. അപേക്ഷകള്‍ അയക്കേണ്ട വിലാസം-ജോയിന്റ് ഡയറക്ടര്‍ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം-695004. ഫോണ്‍: 9495818683, 9995240861, 9446467244.

date