Skip to main content

ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റണം

        തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2004-05, 05-06, 06-07, 08-09, 12-13, 15-16 അധ്യയന വർഷങ്ങളിൽ യു.ജി., പി.ജി. കോഴ്സുകൾക്ക് പഠിച്ച എസ്.ടി., ഒ.ഇ.സി കാറ്റഗറിയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുവാൻ അർഹതയുണ്ടായിരുന്നതും എന്നാൽ നാളിതുവരെ ആനുകൂല്യം കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ ഫെബ്രുവരി ആറിനു മുമ്പായി അസൽ തിരിച്ചറിയൽ രേഖ സഹിതം കോളജ് ഓഫീസിൽ ഹാജരായി അർഹമായ തുക കൈപ്പറ്റണം. ഈ തീയതിക്ക് ശേഷം നിർദിഷ്ട തുക ഇനിയൊരറിയിപ്പ് കൂടാതെ സർക്കാരിലേക്ക് മടക്കി അടയ്ക്കുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

പി.എൻ.എക്‌സ്463/2024

date