Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

കിക്മയില്‍ മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കും. 2024-26 എം ബി എ ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഓണ്‍ലൈന്‍ ക്ലാസ്സ്, സൗജന്യ ട്രയല്‍ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോര്‍ഡഡ് വീഡിയോ ക്ലാസ്സ്, സ്റ്റഡി മെറ്റീരിയല്‍സ് എന്നീ പരിശീലനങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kicma, ഫോണ്‍ 8548618290, 9188001600.

date