Skip to main content

ചിത്രരചന മത്സരം സംഘടിപ്പിക്കും

        ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17ന് ശനിയാഴ്ച തൃശൂർ തേക്കിൻകാട് മൈതാനത്തിലുള്ള നെഹ്റു പാർക്കിൽ നടത്തുന്ന മത്സരം എൽപി / യുപി / എച്ച്എസ് വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിക്കുന്നതാണ്മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 9ന് സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരേണ്ടതാണ്വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പർ മത്സര വേദിയിൽ നൽകുന്നതാണ്. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികൾ. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 14 വൈകുന്നേരം അഞ്ചിന് മുൻപായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.kslub.kerala.gov.in വഴി ഓൺലൈനായി ചെയ്യേണ്ടതാണ്. വിലാസം: കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ, തിരുവനന്തപുരം – 33. ഫോൺ:  0471 – 2307830 / 2302231 / 8075439719. വിശദവിവരങ്ങൾ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-മെയിൽ: landuseboard@yahoo.com.

പി.എൻ.എക്‌സ്505/2024

date