Skip to main content

നെടുമ്പാശ്ശേരി, എടവനക്കാട് പഞ്ചായത്ത് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് 22ന്

 

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 നേതാജി, എടവനക്കാട് പഞ്ചായത്തിലെ വാര്‍ഡ് 14 കല്പക നഗര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക ഫെബ്രുവരി അഞ്ചുവരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് നടത്തും. പത്രിക ഫെബ്രുവരി എട്ടുവരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ ആരംഭിക്കും.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കാന്‍ഡിഡേറ്റ് സെറ്റിംഗ്, മറ്റ് വിഷയങ്ങള്‍ തുടങ്ങിയവയിലുള്ള പരിശീലനം ഫെബ്രുവരി 17ന് നടത്തും. വൈപ്പിന്‍ മണ്ഡലം അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസറായ ഷൈന മോള്‍ ആണ് എടവനക്കാട് പഞ്ചായത്തിലെ റിട്ടേണിംഗ് ഓഫീസര്‍. പിഡബ്ല്യുഡി റോഡ്‌സ് ആലുവ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീറാണ് നെടുമ്പാശ്ശേരി പഞ്ചായത്തിലെ റിട്ടേണിംഗ് ഓഫീസര്‍. 

ഉപതിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ മോബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി എം ഷെഫീഖ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, എടവനക്കാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date