Skip to main content

സ്മാർട്ടായി മാറാടി വില്ലേജ് ഓഫീസ്; ശനിയാഴ്ച മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും

 

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ പുതുതായി നിർമ്മിച്ച മാറാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി മൂന്ന്) ഉച്ചയ്ക്ക് 12.30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയാകും. സംസ്ഥാന നിർമ്മിതി കേന്ദ്ര റീജിയണൽ എഞ്ചിനീയർ ഡോ റോബർട്ട് വി തോമസ് റിപ്പോർട്ട് അവതരണം നടത്തും.

ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ അഡ്വ. പി പി എൽദോസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ബേബി, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ജാൻസി മാത്യു, വാർഡ് കൗൺസിലർ രാജശ്രീ രാജു, മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ ഷൈജു പി ജേക്കബ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date